Latest News :
Home » , , » കൊളത്തൂര്‍ പെര്‍ളടുക്കയില്‍ കാര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു

കൊളത്തൂര്‍ പെര്‍ളടുക്കയില്‍ കാര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു

Written By Muhimmath News on Sunday, 14 August 2016 | 10:25

പൊയ്‌നാച്ചി: കൊളത്തൂര്‍ പെര്‍ളടുക്കയില്‍ കാര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. പള്ളത്തുങ്കാല്‍ പെരിങ്ങാനത്തെ വേണു (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

കൊളത്തൂരില്‍ കള്ളു ഷാപ്പില്‍ തൊഴിലാളിയായ വേണു ഷാപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. പൊയ്‌നാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കില്‍ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വേണുവിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേയാണ് മരണം സംഭവിച്ചത്. പരേതനായ കുഞ്ഞിക്കോരന്‍ അമ്മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കള്‍: വരുണ്‍ (ആര്‍മി ഉദ്യോഗസ്ഥന്‍), വന്ദന (10ാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ചന്ദ്രമോഹനന്‍, രവി, ജയകുമാര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved