Latest News :
Home » , , » തൃക്കണ്ണാട്ട് നിയന്ത്രണംവിട്ട കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

തൃക്കണ്ണാട്ട് നിയന്ത്രണംവിട്ട കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Sunday, 28 August 2016 | 16:58

പാലക്കുന്ന്: തൃക്കണ്ണാട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്റെ മകനും മലാംകുന്ന് ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ പ്രശാന്ത് (16) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

പ്രശാന്തും സുഹൃത്തുക്കളായ മറ്റു വിദ്യാര്‍ത്ഥികളും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ നിയന്ത്രണം വിട്ട ഇയോണ്‍ കാര്‍ ഇവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ഉദുമയിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സുഹൃത്തുക്കളെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved