Latest News :
Home » , , » ഉദുമ പള്ളത്ത് കാര്‍ ബൈക്കിലിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു: ഭാര്യക്കും മക്കള്‍ക്കും ഗുരുതരം

ഉദുമ പള്ളത്ത് കാര്‍ ബൈക്കിലിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു: ഭാര്യക്കും മക്കള്‍ക്കും ഗുരുതരം

Written By Muhimmath News on Monday, 22 August 2016 | 22:09

ഉദുമ: ഉദുമ പള്ളത്ത് കാര്‍ ബൈക്കിലിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു. തെക്കില്‍ ഫെറിയിലെ റൗഫാ (38) ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഉദുമ പള്ളത്താണ് അപകടം. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ബേക്കല്‍ മൗവ്വലിലെ ഭാര്യാ വീട്ടില്‍ നിന്നും തെക്കിലിലേക്ക് മടങ്ങുന്നതിനിടെയാണ് റൗഫും കുടുംബവും അപകടത്തില്‍ പെട്ടത്. ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിന് സമീപം സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറിന് മുന്നില്‍ നിര്‍ത്തിയ ബൈക്കിലേക്ക് എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൗഫിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഭാര്യ റുഖ്‌സാനയെയും മക്കളിലൊരാളെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved