Latest News :
Home » , , » വയനാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

വയനാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Written By Muhimmath News on Tuesday, 16 August 2016 | 12:53

മാനന്തവാടി: വയനാട് മാനന്തവാടി ദ്വാരകയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തരുവണ നടക്കല്‍ റാത്തപ്പിള്ളി മേരി പൗലോസ് (60), മകന്‍ സിറിള്‍ പൗലോസ് (31) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പോള്‍ എന്ന പൗലോസ്, കൊച്ചുമകന്‍ ഡോണ്‍ (25) എന്നിവരെ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved