Latest News :
Home » » ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്

ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്

Written By Muhimmath News on Monday, 29 August 2016 | 10:44

കുമ്പള: ബൈക്കില്‍ കാറിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. ദേവീനഗറിലെ സതീഷി (22) നാണ് പരിക്കേറ്റത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പത്തോടെ ദേശീയപാതയായ കുമ്പള ദേവിനഗറിലാണ് അപകടം. 

പോക്കറ്റ് റോഡില്‍ നിന്നും ബൈക്കില്‍ സതീശ് ദേശീയ പാതയിലേക്ക് കയറുന്നതിനിടയില്‍ മുകാംബിക ദര്‍ശനം കഴിഞ്ഞു വരികയായിരുന്ന തൃശുര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved