Latest News :
Home » » ബൈക്കിന് പിറകില്‍ ബസിടിച്ച് വ്യാപാരിക്കും മക്കള്‍ക്കും പരിക്ക്

ബൈക്കിന് പിറകില്‍ ബസിടിച്ച് വ്യാപാരിക്കും മക്കള്‍ക്കും പരിക്ക്

Written By Muhimmath News on Friday, 19 August 2016 | 12:48

കുമ്പള: ബൈക്കിന് പിറകില്‍ ബസിടിച്ച് വ്യാപാരിക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. കുമ്പളയിലെ ബി.എം. ഇലക്ട്രിക്കല്‍ കട ഉടമയും പെര്‍വാഡ് സ്വദേശിയുമായ മുഹമ്മദ് ഷരീഫ് (42), മക്കളായ ഷംസീറ (7), ഫിറോസ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 വെള്ളിയാഴ്ച രാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെ മുഹമ്മദ് ഷെരീഫ് ഓടിച്ച ബൈക്കിന് പിറകില്‍ സ്വകാര്യ ബസിടിക്കുകയായിരുന്നു. സൂരംബയലില്‍വെച്ചായിരുന്നു അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved