Latest News :
Home » , , » ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് 183 ജീവനുകള്‍; അപകടത്തില്‍ പെടുന്നവരിലേറെയും യുവാക്കള്‍

ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് 183 ജീവനുകള്‍; അപകടത്തില്‍ പെടുന്നവരിലേറെയും യുവാക്കള്‍

Written By Muhimmath News on Tuesday, 30 August 2016 | 11:42


കാസര്‍കോട്: ഒന്നര വര്‍ഷത്തിനിടെ ജില്ലയിലെ റോഡില്‍ പൊലിഞ്ഞത് 183 ജീവന്‍. പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങുവരും. അപകടങ്ങളില്‍ ഇരയാകുന്നവരില്‍ കൂടുതലും യുവാക്കളും കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 903 അപകടങ്ങളിലായി 104 പേര്‍മരിച്ചു. 1159 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം ജൂണ്‍വരെ 470 അപകടങ്ങളിലായി 79 പേര്‍ മരിച്ചു. 633 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 4196 പേരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥി കോണ്‍ഗ്രസ് നേതാവ് ഓടിച്ച കാര്‍ തട്ടി മരിച്ചിരുന്നു. പഠനത്തോടൊപ്പം കുടുംബത്തിന് താങ്ങാവുക എന്നതിന്റെ ഭാഗമായി ഹോട്ടല്‍ ജോലിക്ക് പോകുന്നതിനിടെയാണ് തമ്പുരാന്‍ വളപ്പില്‍ പ്രശാന്ത് കാറിടിച്ച് മരിച്ചത്.
65 ശതമാനം അപകടങ്ങളും ഡ്രൈവറുടെ കുറ്റംകൊണ്ടാണ് സംഭവിക്കുന്നത്. ജില്ലയില്‍ വര്‍ഷം ശരാശരി 22,000 പേര്‍ ലൈസന്‍സ് എടുക്കുന്നു എന്നാണ് കണക്ക്. 25 ശതമാനം പേര്‍ സ്ത്രീകള്‍. അതേസമയം സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളില്‍ അപകട നിരക്ക് നന്നേ കുറവാണ്. 

മദ്യപിച്ചോ, മൊബൈലില്‍ സംസാരിച്ചോ വാഹനങ്ങള്‍ ഓടിക്കുമ്പോഴാണ് അപകടങ്ങള്‍ അധികവും ഉണ്ടാകുന്നത്. അശ്രദ്ധമായ ഓവര്‍ടേക്ക്, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത യാത്ര, അലക്ഷ്യമായ പാര്‍ക്കിങ്, രാത്രിയാത്രയില്‍ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് എന്നിവയും അപകടകാരണങ്ങളാകുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved