Latest News :
Home » » സ്‌കൂട്ടറില്‍ കാറിടിച്ച് നീലേശ്വരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന് പരിക്ക്

സ്‌കൂട്ടറില്‍ കാറിടിച്ച് നീലേശ്വരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന് പരിക്ക്

Written By Muhimmath News on Monday, 29 August 2016 | 11:43

നീലേശ്വരം: സ്‌കൂട്ടറില്‍ കാറിടിച്ച് നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന് പരിക്കേറ്റു. ചിറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ നീലേശ്വരം ആലിന്‍കീഴിലെ പി.എം സന്ധ്യക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടമുണ്ടായത്. 

ഭര്‍ത്താവ് പി.എം ചന്ദ്രനോടൊപ്പം ഉദിനൂരിലെ മകളുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. കാറിടിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ഇരുകാലുകളുടെയും എല്ല് പൊട്ടിയിട്ടുണ്ട്. ഉടന്‍ തന്നെ സന്ധ്യയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയി. ഭര്‍ത്താവ് ചന്ദ്രന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved