Latest News :
Home » » ലോറി തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികരെ ബസിടിച്ചു: രണ്ടു പേര്‍ക്ക് ഗുരുത

ലോറി തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികരെ ബസിടിച്ചു: രണ്ടു പേര്‍ക്ക് ഗുരുത

Written By Muhimmath News on Tuesday, 9 August 2016 | 12:09

ചെറുവത്തൂര്‍: ലോറി തട്ടി റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് ബസിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ യു.പി നാസര്‍ (24), ജാഫര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിയോടെ പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ലോറി തട്ടിയിട്ട പരിക്കേറ്റു റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ ഒഴിഞ്ഞു മാറുന്നതിനിടയില്‍ പിറകേ വന്ന ബസ് ഇടിക്കുകയായിരുന്നു. സംഭവം നേരില്‍കണ്ട വഴിയാത്രക്കാര്‍ പരിക്കേറ്റ യുവാക്കളെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും എത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വെള്ളൂരില്‍ വെച്ച് പിടികൂടി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved