Latest News :
Home » » അടുക്കത്ത്ബയല്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: ഫര്‍ണ്ണീച്ചറുകള്‍ തകര്‍ത്തു, ബോര്‍ഡില്‍ അശ്ലീലം എഴുതിവെച്ചു

അടുക്കത്ത്ബയല്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: ഫര്‍ണ്ണീച്ചറുകള്‍ തകര്‍ത്തു, ബോര്‍ഡില്‍ അശ്ലീലം എഴുതിവെച്ചു

Written By Muhimmath News on Friday, 19 August 2016 | 19:36



കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ.യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ക്ലാസ് മുറികളില്‍ കയറി ഫര്‍ണ്ണീച്ചറുകളും മറ്റും തകര്‍ത്ത് ബോര്‍ഡില്‍ അശ്ലീല വാക്കുകള്‍ എഴുതിവെച്ചു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയവരാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമം അറിയുന്നത്. ക്ലാസ് മുറികളിലെ ബെഞ്ചുകളും കസേരകളും തകര്‍ത്ത നിലയിലാണ്. ബ്ലാക്ക് ബോര്‍ഡിലും ചുവരുകളിലും ഒരു വിദ്യാര്‍ത്ഥിയുടെ പേരില്‍ അശ്ലീല വാക്കുകള്‍ എഴുതിവെച്ച നിലയിലാണ്. പ്രധാനാധ്യാപകന്‍ കെ.രാമ നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.

പ്രൊബേഷന്‍ എസ്.ഐ വരുണ്‍ ജി.കിരണ്‍, അഡീഷണല്‍ എസ്.ഐ സി.എഫ്.ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved