Latest News :
Home » » മാലക്കല്ലില്‍ ലഹരിക്കെതിരെ നാട്ടൊരുമ സംഘടിപ്പിച്ചു

മാലക്കല്ലില്‍ ലഹരിക്കെതിരെ നാട്ടൊരുമ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 1 August 2016 | 20:29



മാലക്കല്ല്: കെ വി ആര്‍ ക്ലബ്ബും മാലക്കല്ല് വികസന സമിതിയും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ്, ഓട്ടോ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എന്നിവയുടെ സഹകരണത്തോടെ മാലക്കല്ല് ടൗണ്‍ ഓട്ടോ റിക്ഷ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് കൂട്ടായ്മ ഒരുക്കിയത്.

ലഹരിയുടെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്ന ലഘുലേഖ പഞ്ചായത്ത് മെമ്പര്‍ പി ജെ ജനീഷ്, ഓട്ടോ ഡ്രൈവേര്‍സ് യൂണിയന്‍ സെക്രട്ടറി തോമസിനും, വാഹനങ്ങള്‍ക്ക് പതിക്കുന്ന സ്റ്റിക്കര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ എം ജെ ജോസ്, മാലക്കല്ല് വികസന സമിതി സെക്രട്ടറി എ കെ മാത്യു കുരുവിളയ്ക്കും കൈമാറി. വ്യാപാരികള്‍ക്കിടയിലുള്ള ബോധവല്‍ക്കരണം രാജപുരം എ എസ് ഐ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്കുള്ള ലഘുലേഖയും, സ്റ്റിക്കറും എ എസ് ഐ വ്യാപാരി എം കെ ജോണിന് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ജെ സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇത്തരത്തിലുള്ള ക്യാമ്പയിന്‍ കൊണ്ട് ലഹരിയുടെ ഉപയോഗം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് എ എസ് ഐ ഗംഗാധരന്‍ പറഞ്ഞു. ലഹരി കടത്ത് തടയുക എന്നതാണ് ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഡ്രൈവര്‍മാര്‍ പൂര്‍ണാര്‍ത്ഥത്തില്‍ സഹകരിച്ചാല്‍ ലഹരിയുടെ വിപണനം തടയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബ്രഹാം കടതോടി, എ ജെ ജോസ്, ആര്‍ സി തോമസ്, സന്തോഷ് ജോസഫ്, ഷാജി പരിയത്തുടില്‍, ടി സി ചാക്കോ, ജോണി ജിയോ, സാലു കടതോടി, എം ജെ ജയിംസ്, സണ്ണി അബ്രഹാം, തോമസ്, ഷാജി പൂക്കളം, ജോസ് കൊല്ലമ്പറമ്പില്‍, പി ജെ ജോണ്‍, തോമസ് രാജപുരം, പ്രതിഭാ രാജന്‍, അബ്ദുല്‍ മുജീബ് കളനാട്, സെമീര്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved