Latest News :
Home » , » അഹ്ബാബുല്‍ മദീന ഫൗണ്ടേഷന്‍ പ്രകീര്‍ത്തന രാവ് ബലി പെരുന്നാള്‍ സുദിനത്തില്‍

അഹ്ബാബുല്‍ മദീന ഫൗണ്ടേഷന്‍ പ്രകീര്‍ത്തന രാവ് ബലി പെരുന്നാള്‍ സുദിനത്തില്‍

Written By Muhimmath News on Monday, 29 August 2016 | 19:51



കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴിലുള്ള അഹ്ബാബുല്‍ മദീന ബുര്‍ദ്ദ ഫൗണ്ടേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഹ്ഫിലെ തൈ്വബ'16 ബലി പെരുന്നാള്‍ സുദിനത്തില്‍ നടക്കും. കുണിയ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന പരിപാടിയില്‍ വൈവിധ്യങ്ങളായ തിരു നബി കീര്‍ത്തന പരിപാടികളാണ് നടക്കുക. ബുര്‍ദ്ദ, നഅ്ത് പ്രകീര്‍ത്തന മജ്‌ലിസുകളില്‍ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അനവധി മാദികുകള്‍ സംബന്ധിക്കും. ഈദ് ഗസല്‍, ഖവാലി ഇശല്‍ വിരുന്നില്‍ പ്രശസ്ത ഗായകരും സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകളും അണിനിരക്കും. പ്രഗല്‍ഭരായ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കുന്ന തിരുകീര്‍ത്തന രാവ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു.

സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഐദറൂസി, ബി കെ അഹ്മദ് മുസ്ലിയാര്‍, സി എച്ച് അബ്ദുറഹ്മാന്‍ ബാഖവി, ഷാനവാസ് മദനി, സി പി അബ്ദുല്ല ഹാജി, അഷ്‌റഫ് മൗലവി തൊണ്ടോളി (അഡ്വൈസറി ബോര്‍ഡ്), സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി (ചെയര്‍മാന്‍), അബ്ദുല്‍ റഷീദ് ഹാജി (കണ്‍വീനര്‍), അഷ്‌റഫ് കുണിയ (ഫിനാന്‍സ് സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ സഖാഫി, ശമീര്‍ അമാനി, അബ്ദുല്‍ ഹമീദ് മൗലവി, അസ്ഹര്‍ പെരിയ (സ്വീകരണം), മുബശ്ശിര്‍ കുണിയ, നൂറുദ്ദീന്‍ ചെരുംബ (പ്രോഗ്രാം), മുഹമ്മദ് കെ കെ, ശബീര്‍ അഹ്മദ്, ശക്കീര്‍ ടി കെ, അസ്ഹറുദ്ദീന്‍, സ്വാദിഖ് കെ എ, യൂനുസ് ചെരുംബ, ജുനൈദ് എം എസ് (പ്രചരണം), അബ്ദുല്‍ കബീര്‍ സി എച്ച് (വളണ്ടിയര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved