Latest News :
Home » , , , » യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

Written By Muhimmath News on Monday, 15 August 2016 | 11:17

കരിപ്പൂര്‍: പ്രവാസിമലയാളികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധന. ഓണം-പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനിരിക്കുന്ന പ്രവാസികള്‍ക്കാണ് നിരക്ക് വര്‍ധനവ് വലിയ ബാധ്യതയാവുക.

സെപ്തംബര്‍ ഒന്നുമുതല്‍ 20 വരെയുള്ള സമയത്തെ യാത്രയ്ക്ക് വന്‍വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടാംവാരത്തിലാണ് അവധിക്കാലംകഴിഞ്ഞ് ഗല്‍ഫ്‌മേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നത്. റംസാനോടനുബന്ധിച്ച് നാട്ടിലെത്തിയ പ്രവാസികള്‍ കുടുംബത്തോടെ മടങ്ങുന്നതും ഈ സമയത്താണ്.

പലമേഖലകളിലേക്കും 200 ശതമാനത്തിലധികമാണ് വര്‍ധന. ദോഹ ബഹ്‌റൈന്‍ മേഖലയിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കുവര്‍ധന വരുത്തിയിരിക്കുന്നത്. പരിധിവിട്ട ടിക്കറ്റ് നിരക്കുവര്‍ധന അനുവദിക്കില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധന.

ഈ സമയത്ത് കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ 52,000 രൂപയ്ക്കുമുകളില്‍ നല്‍കിയാലെ യാത്ര സാധ്യമാവൂ. തിരുവനന്തപുരത്തുനിന്നും 48,000 രൂപക്ക് മുകളിലും കൊച്ചിയില്‍നിന്നും 47,000 ത്തിനു മുകളിലുമായാണ് നിരക്കുകള്‍,
എന്നാല്‍ യു.എ.ഇ, മസ്‌കറ്റ്, സൗദി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ്‌നിരക്കുകള്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved