Latest News :
Home » » മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരനെ തിരിച്ചയച്ച സംഭവം; എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കത്ത് അയച്ചു

മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരനെ തിരിച്ചയച്ച സംഭവം; എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കത്ത് അയച്ചു

Written By Muhimmath News on Wednesday, 24 August 2016 | 11:48

കാസര്‍കോട്: പാസ്‌പോര്‍ട്ടില്‍ കോറിയിട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞ് പ്രവാസിയുടെ യാത്ര നിഷേധിച്ച എയര്‍പോര്‍ട്ട് അധികൃതരുടെ നടപടി പരിശോധിക്കണമെന്നും യാത്രക്കാരന് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

കാസര്‍കോട് ബെളിഞ്ചയിലെ അബ്ദുല് ഖാദറിനെയാണ് അവധിക്ക് നാട്ടില് വന്ന് അബുദാബിയിലേക്ക് തിരികെ പോകാന് ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോള്‍ തിരിച്ചയച്ചത്.  രാത്രി 9.00 മണിക്കുള്ള എയര് ഇന്ത്യ എക്‌സ്പ്രസ്സില് യാത്ര തിരിക്കാന് മണിക്കൂറുകള്ക്ക് മുമ്പു തന്നെ ഖാദര് വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല് പരിശോധനക്കിടയില് പാസ്‌പോര്ട്ടില് ആരോ കോറിയിട്ടിട്ടുണ്ടെന്ന് പറഞ്ഞ് യാത്ര തടയുകയായിരുന്നു. 
തിങ്കളാഴ്ച ജോലിയില് തിരികെ പ്രവേശിക്കേണ്ടതാണെന്നും എത്തിയില്ലെങ്കില് ജോലി നഷ്ടപ്പെടുമെന്നും അബ്ദുല് ഖാദര് പറഞ്ഞിട്ടും യാത്ര തുടരാന് അധികൃതര് അനുവദിച്ചില്ല. വിമാന ടിക്കറ്റ് തുകയും നഷ്ടമായി. വിമാനത്താവളത്തിലെ എമിഗ്രേഷന് അധികൃതരുടെ നടപടിയെക്കുറിച്ച് എം.എല്.എ അടക്കമുള്ളവരോട് അബ്ദുല് ഖാദര് പരാതിപ്പെട്ടിരുന്നു.

അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും കേന്ദ്രമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേരള  കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍, കര്‍ണ്ണാടക ആഭ്യന്തര മന്ത്രി, കേരള നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മംഗളൂരു എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved