Latest News :
Home » , » അഖ്‌ലാകിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കോടതി സ്‌റ്റേ ചെയ്തു

അഖ്‌ലാകിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കോടതി സ്‌റ്റേ ചെയ്തു

Written By Muhimmath News on Friday, 26 August 2016 | 20:04



ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരാജ്പുര്‍ കീഴ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ബീഫ് കൈവശം വെച്ചെന്ന പേരില്‍ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലായിരുന്നു ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് അഖിലാക്കിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved