Latest News :
Home » , » സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Written By Muhimmath News on Wednesday, 17 August 2016 | 10:40

മഞ്ഞനാടി: മഞ്ഞനാടി അല്‍ മദീനയില്‍ ഇന്ത്യയുടെ 70ാമത് സ്വാതന്ത്യദിനാഘോഷം വിപുലമായി ആഘോഷിച്ചു.അല്‍ മദീനാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍പ്രസിഡണ്ട് സാദുക്കുഞ്ഞി മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി. 

കെ.സി.ഫ് .ഐ .എന്‍ .സി .കോഡിനേറ്റര്‍ എന്‍.എസ്.അബ്ദുല്ല സാഹിബ് മുഖ്യ അതിഥിയായിരുന്നു.മാനേജര്‍ കെ.പി.അബ്ദുല്‍ ഖാദിര്‍ സഖാഫി ,.പി ടി എ പ്രസിഡണ്ട് ആദം സാഹിബ്, മുനീര്‍ അഹ്മദ് സഖാഫി, മുഹമ്മദ് കുഞ്ഞി അംജദി ആശംസയര്‍പ്പിച്ചു.ശൗക്കത്ത് ഹാജി' അബൂബക്കര്‍ മദനി, വഖഫ് അബൂബക്കര്‍ ഹാജി, അബ്ദുറസാഖ് മാസ്റ്റര്‍, പുത്തു ദുബൈ, സലാം മോര്‍ള .സംബന്ധിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ യൂനുസ് അഹ്‌സനി അല്‍ കാമിലി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved