Latest News :
Home » » അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച എരുതുങ്കല്ലില്‍

അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച എരുതുങ്കല്ലില്‍

Written By Muhimmath News on Saturday, 13 August 2016 | 20:10

അംഗഡിമുഗര്‍: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവ് അംഗഡിമുഗര്‍ സെക്ടറില്‍ ഞായറാഴ്ച നടക്കും. എരുതുങ്കല്‍ റഫീഖ് സഅദി നഗറില്‍ നടക്കുന്ന പരിപാടിയില്‍ സെക്ടറിലെ 9 യൂണിറ്റുകളില്‍ നിന്നായി 300 ഓളം പ്രതിഭകള്‍ 3 വേദികളിലായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കും. എസ് വൈ എസ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പരിപാടി ഉല്‍ഘാടനം ചെയ്യും.

വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സംഗമം ഇബ്രാഹിം സഖാഫി കര്‍ന്നൂരിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മുന്‍ സംസ്ഥാന സാരഥി മൂസ സഖാഫി കളത്തൂര്‍ അനുമോദന പ്രഭാഷണം നടത്തും. കന്തല്‍സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അബദുല്ല ഹാജി പാടി സര്‍ട്ടിഫികറ്റ്, ട്രോഫി , കലാപ്രതിഭാപട്ടം സമ്മാനിക്കും. സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും. സുബൈര്‍ ബാഡൂര്‍, കെ എം കളത്തൂര്‍, റസാഖ് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ നീലേശ്വരം, ഹമീദ് കളത്തൂര്‍, സുബൈര്‍ രിഫായി നഗര്‍, ആശിഖ് പുത്തിഗെ, ഇബ്‌റാഹീം എരുതംങ്കല്‍, ഉനൈസ് ഊജംപദവ് സംബന്ധിക്കും. ഇര്‍ഷാദ് കളത്തൂര്‍ സ്വാഗതവും ഖലീല്‍ എരുതംങ്കല്‍ നന്ദിയും പറയും. വിജയിച്ച പ്രതിഭകള്‍ 20 21 ന് പെര്‍ളയില്‍ നടക്കുന്ന കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved