Latest News :
Home » » കാര്‍ തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച കേസ്: മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാര്‍ തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച കേസ്: മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 1 August 2016 | 13:09

ഉദുമ: ഉദുമ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൊയ്തീന്‍ കുഞ്ഞി കളനാടിനെയും കുടുംബത്തെയും കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മകനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. കൂളിക്കുന്നിലെ ഹബീബ് റഹ്മാന്‍, ഉനൈസ്, അഫ്‌സല്‍ എന്നിവരെയാണ് ബേക്കല്‍ അറസ്റ്റുചെയ്തത്. അക്രമികള്‍ സഞ്ചരിച്ചെന്നു കരുതുന്ന സെന്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

29ന് വൈകിട്ട് ഏഴു മണിയോടെ മാങ്ങാട് ചോയിച്ചിങ്കല്ല് മസ്ജിദില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മൊയ്തീന്‍ കുഞ്ഞിയെയും കുടുംബത്തെയും കാറുകളിലും ബൈക്കുകളിലുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സിയാദി (22)നെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved