Latest News :
Home » , , , » കോഴിക്കോട്ട് കഞ്ചാവ് വില്‍പനയ്ക്കിടെ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്ട് കഞ്ചാവ് വില്‍പനയ്ക്കിടെ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

Written By Muhimmath News on Wednesday, 17 August 2016 | 11:46

കോഴിക്കോട്: കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ടുപേരെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. കാസര്‍കോട് ഹോസ്ദുര്‍ഗ് ചീമേനി മുണ്ടദേശത്ത് ആയിഷ മന്‌സിലില്‍ അബ്ദുസലാം (22), എലത്തൂര്‍ പുതിയതീരത്ത് അയിയാമ്പറമ്പത്ത് അഖില്‍ (20) എന്നിവരെയാണു 156 പായ്ക്കറ്റ് (280 ഗ്രാം) കഞ്ചാവുമായി പിടികൂടിയത്. 

കച്ചേരി തുമ്പുകണ്ടിക്കുളം ജംഗ്ഷനില്‍ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്നു കഞ്ചാവ് വാങ്ങി വന്നു നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചു വില്‍പന നടത്തി വരികയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved