Latest News :
Home » » ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ചൗക്കി സ്വദേശി അറസ്റ്റില്‍

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ചൗക്കി സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Wednesday, 24 August 2016 | 13:03

മഞ്ചേശ്വരം: മൂന്ന് കിലോ കഞ്ചാവുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ചൗക്കി സ്വദേശി അറസ്റ്റില്‍. ചൗക്കിയിലെ അഹമ്മദാ(44)ണ് അറസ്റ്റിലായത്. 

മംഗലാപുരത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിലാണ് അഹമ്മദ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ബസിന്റെ പിറക് വശത്തെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved