Latest News :
Home » » കാര്‍ തടഞ്ഞ് ചേരങ്കൈ സ്വദേശിയെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാര്‍ തടഞ്ഞ് ചേരങ്കൈ സ്വദേശിയെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 9 August 2016 | 12:59

കാസര്‍കോട്: കാര്‍ തടഞ്ഞുനിര്‍ത്തി ചേരങ്കൈ സ്വദേശിയെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചേരങ്കൈയിലെ പി.എം അബ്ദുല്ല(40)യെ അക്രമിച്ച കേസിലാണ് ടൗണ്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 

നെല്ലിക്കുന്ന് കടപ്പുറത്തെ അഖില്‍(20)ആണ് അറസ്റ്റിലായത്. കേസില്‍ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 22ന് നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് കടപ്പുറത്ത് വെച്ചാണ് സംഭവം നടന്നത്. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് വടി എന്നിവകൊണ്ട് അക്രമിച്ചുവെന്നാണ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved