Latest News :
Home » » അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം; 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം; 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 5 August 2016 | 21:14



ഗുഹാവത്തി: അസമിലെ കൊക്രജാറിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് തിരക്കേറിയ ബലസാന്‍ മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്.

ആഴ്ച ചന്ത കൂടുന്ന സ്ഥലത്താണ് അക്രമികള്‍ വെടിവെപ്പ് നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികളില്‍ ഒരാളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

മാര്‍ക്കറ്റില്‍ മൂന്നോ നാലോ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ചിലര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അസം ആഭ്യന്തരമന്ത്രി ശര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് സംഭവം റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ നിരോധിത സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എസ് (സോങ്ബിജിത്) വിഭാഗമാണെന്ന് ഡി.ജി.പി അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved