Latest News :
Home » » അസ്മാഉല്‍ ഹുസ്‌നാ ദുആ മജ് ലിസും ഖതീബ് ഉസ്താദ് അനുസ്മരണവും ചൊവ്വാഴ്ച

അസ്മാഉല്‍ ഹുസ്‌നാ ദുആ മജ് ലിസും ഖതീബ് ഉസ്താദ് അനുസ്മരണവും ചൊവ്വാഴ്ച

Written By Muhimmath News on Monday, 15 August 2016 | 18:59

മൊഗ്രാല്‍പുത്തുര്‍: കോട്ടക്കുന്ന് സയ്യിദ് താഹിറുല്‍ അഹ്ദല്‍ സ്റ്റഡി സെന്റ്‌ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസുല്‍ മൈമന്‍ കാമ്പസില്‍ മാസന്തോറും നടന്ന് വരുന്ന അസ്മാഉല്‍ ഹുസ്‌ന ദുആ മജ് ലിസും കോട്ടക്കുന്നില്‍ അര പതിറ്റാണ്ട് കാലത്തോളം ഖതീബായിരുന്ന മൊഗ്രാല്‍ അബുര്‍റഹീം മുസല്യാര്‍ അനുസ്മരണവും ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ആരംഭിക്കും.

ജനറല്‍ സെക്രട്ടറി സഈദ് സഅദി യുടെ അധ്യക്ഷതയില്‍ മുദരിസ് അബദുസ്സലാം സഅദി ഉത്‌ബോധനം നടത്തും. ഉസ്മാന്‍ മുസല്യാര്‍ അസ്മാഉല്‍ ഹുസ്‌നയ്ക്ക് നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.
അബ്ദുര്‍റസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഔഫ് ഹാജി കെ.എം, ഹകീം ഹാജി മഠം, അബൂബക്കര്‍ ഹാജി ഡി.എ, ഷഫീഖ് സഅദി, ഹാഫിള് അബ്ദുല്‍ അസീസ് സഅദി, സഈദ് മൊഗര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved