Latest News :
Home » » കുമ്പളയില്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

കുമ്പളയില്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

Written By Muhimmath News on Wednesday, 24 August 2016 | 20:08

കുമ്പള: ടാക്‌സി ഡ്രൈവറെ ബൈക്കിലെത്തിയയാള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കുമ്പള സ്റ്റാന്റിലെ കാര്‍ ഡ്രൈവറും ചേടിക്കാവ് സ്വദേശിയുമായ മുത്തുക്കോയ(58)ക്കാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമ്പള ബദിയടുക്ക റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved