Latest News :
Home » » എടിഎം തട്ടിപ്പ്; പ്രതിയുടെ വിവിഐപി ആവശ്യങ്ങളില്‍ ഞെട്ടി പോലീസ്

എടിഎം തട്ടിപ്പ്; പ്രതിയുടെ വിവിഐപി ആവശ്യങ്ങളില്‍ ഞെട്ടി പോലീസ്

Written By Muhimmath News on Monday, 15 August 2016 | 12:32

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന എ ടി എം തട്ടിപ്പു പ്രതി ഗെബ്രിയേല്‍ മരിയന്റെ ആവശ്യങ്ങളില്‍ ഞെട്ടി പോലീസ് ഉദ്യോഗസ്ഥര്‍. കഴിക്കാന്‍ സാന്‍വിച്ചും ബര്‍ഗറും വേണമെന്നും ഒറ്റക്ക് കിടക്കാന്‍ മുറി വേണമെന്നുമാണ് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ആവശ്യങ്ങള്‍.

കഴിക്കാന്‍ ചപ്പാത്തി കൊടുത്തപ്പോള്‍ ഇതൊന്നും വേണ്ട മറിച്ച് കഴിക്കാന്‍ സാന്‍വിച്ചും ബര്‍ഗറും കുടിക്കാന്‍ പെപ്‌സിയും വേണമെന്നായിരുന്നു പ്രതിയുടെ മറുപടി .കൂടാതെ വലിക്കാന്‍ വിദേശസിഗരറ്റും ,കിടക്കാന്‍ വൃത്തിയുള്ള മുറിയും മാറി മാറി ധരിക്കാന്‍ ടീഷര്‍ട്ടും വേണമെന്നും പ്രതി പോലീസിനോടാവശ്യപ്പെട്ടു . മോഷണ മുതല്‍കൊണ്ട് ആഡംഭര ജീവിതം നയിച്ചിരുന്ന ഗെബ്രിയേലിന്റെ ആവശ്യങ്ങള്‍ കേട്ട് പോലീസുകാര്‍ കണ്ണുതള്ളിയിരിക്കുകയാണ്.

കേരളത്തെ ഞെട്ടിച്ച പെരും കള്ളന്‍ ബണ്ടിചോറിനെ താമസിപ്പിച്ച എ ആര്‍ ക്യാമ്പിലെ അതെ മുറിയില്‍ തന്നെയാണ് ഗെബ്രിയേലിനെയും താമസിപ്പിച്ചിരിക്കുന്നത്.

ഈ മാസം ഒമ്പതിന് മുംബൈയിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഗെബ്രിയേല്‍ പിടിയിലാകുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved