Latest News :
Home » » കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്-എം ഓഫീസ് തല്ലിത്തകര്‍ത്തു

കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്-എം ഓഫീസ് തല്ലിത്തകര്‍ത്തു

Written By Muhimmath News on Monday, 8 August 2016 | 19:56



കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്-എം ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പ്രകടനമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ്-എം ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. ഓഫീസിലേക്കു ചീമുട്ടയെറിഞ്ഞ പ്രവര്‍ത്തകര്‍ ഓഫീസിനു പുറത്തും അകത്തുമുണ്ടായിരുന്ന ബോര്‍ഡുകളും വസ്തുക്കളും തല്ലിത്തകര്‍ത്തു. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു.

കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ടതിനുപിന്നാലെ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved