Latest News :
Home » , » പെട്രോള്‍ പമ്പ് മാനേജരെ അക്രമിച്ച് പണം കവര്‍ന്ന കേസ്; സഹോദരങ്ങളുള്‍പ്പെടെ 5 പേര്‍ റിമാന്റില്‍

പെട്രോള്‍ പമ്പ് മാനേജരെ അക്രമിച്ച് പണം കവര്‍ന്ന കേസ്; സഹോദരങ്ങളുള്‍പ്പെടെ 5 പേര്‍ റിമാന്റില്‍

Written By Muhimmath News on Monday, 8 August 2016 | 20:25

ചെറുവത്തൂര്‍: പെട്രോള്‍ പമ്പ് ഉടമയെ അക്രമിച്ച് മൂന്ന് ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്ത് വധശ്രമം നടത്തിയ കേസിലെ പ്രതികളായ സഹോദരങ്ങളടക്കം അഞ്ചു പേരെ കോടതി റിമാന്റ് ചെയ്തു. പയ്യന്നൂര്‍ രാമന്തളിയിലെ മിഥുന്‍കൃഷ്ണന്‍ (24), യദുകൃഷ്ണന്‍(28) പയ്യന്നൂര്‍ തായിനേരിയിലെ മുഹമ്മദ് ഷഫാദ്ഖാന്‍(19), തൃക്കരിപ്പൂര്‍, പൊറപ്പാട്ടെ മുബാറക് (19), മംഗ്‌ളൂരു, ബണ്ട്വാളിലെ ഉബൈദ് (20) എന്നിവരെയാണ് റിമാന്റ് ചെയ്തത്.

തൃക്കരിപ്പൂര്‍, ബൈപ്പാസ് റോഡിലെ പെട്രോള്‍ പമ്പ് ഉടമ കരിവെള്ളൂര്‍ കുണിയനിലെ കെ രാമകൃഷ്ണനെ അക്രമിച്ച് 3.16 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. പമ്പ് അടച്ച് പണമടങ്ങിയ ബാഗുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പണമടങ്ങിയ ബാഗ് കൈക്കലാക്കി. രാമകൃഷ്ണന്റെ സ്‌കൂട്ടറുമായാണ് സംഘം രക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ പിറ്റേ ദിവസം ചെറുവത്തൂര്‍, കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്ണന്റെ ബാഗില്‍ നിന്ന് ലഭിച്ച എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോട്ടോ ക്യാമറയില്‍ പതിഞ്ഞതാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്.

കൊള്ളയടിച്ചു കിട്ടിയ പണവുമായി മംഗ്‌ളൂരുവിലെത്തിയ സംഘം ആഡംബര ഹോട്ടലില്‍ മുറിയെടുക്കുകയും മുന്തിയ ഭക്ഷണവും മദ്യവും ഉപയോഗിച്ചുമാണ് പണം ചെലവഴിച്ചത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved