Latest News :
Home » » മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

Written By Muhimmath News on Friday, 26 August 2016 | 21:38

ഉദുമ: മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മാങ്ങാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മാങ്ങാട് ആര്യടുക്കത്തെ ശ്യാമിനെ (26) ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

വെള്ളിയാഴ്ച രാത്രി 8. മണിയോടെയാണ് സംഭവം. ഉദുമ ടൗണില്‍ വെച്ച് കടയിലേക്ക് പോവുകയായിരുന്ന ശ്യാമിനെ ആറോളം ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കാലിനും കൈക്കുമാണ് ഗുരുതരമായി വെട്ടേറ്റത്. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബാലകൃഷ്ണന്‍ വധക്കേസില്‍ റിമാന്‍ഡിലായിരുന്ന ശ്യാം ജാമ്യത്തിലായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved