Latest News :
Home » » അര്‍ളടുക്കയില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം; 7 പേര്‍ക്ക് പരിക്ക്

അര്‍ളടുക്കയില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം; 7 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 22 August 2016 | 13:16

ബദിയടുക്ക: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതായും പരാതി. സി.പി.എം പ്രവര്‍ത്തകരായ സജിത് (24), സന്ദീപ് (21), സുജിത് (20), ബി.ജെ.പി പ്രവര്‍ത്തകരായ ഭാസ്‌കരന്‍ (40), വിനോദ് (25), സുരേഷ് (28), കെ.കെ വിനോദ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സി.പി.എം പ്രവര്‍ത്തകരെ ചെങ്കളയിലെയും ബി.ജെ.പി. പ്രവര്‍ത്തകരെ കാസര്‍കോട്ടെയും സ്വകാര്യാസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി സജിതിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. തടയാന്‍ ശ്രമിച്ചപ്പോഴാണ് സന്ദീപിനും സുജിത്തിനും മര്‍ദ്ദനമേറ്റത്. അതേസമയം അര്‍ളടുക്കയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതായും ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved