Latest News :
Home » » എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയുയരും

എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയുയരും

Written By Muhimmath News on Wednesday, 10 August 2016 | 19:01



മുള്ളേരിയ: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിക്കുന്നതിന് വേണ്ടി നടത്തി വരുന്ന സാഹിത്യോത്സവിന് വെള്ളിയാഴ്ച 3 മണിക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി എടോണി പതാക ഉയര്‍ത്തലോട് കൂടി തുടക്കം കുറിക്കും. പരിപാടിക്ക് മുന്നോടിയായി ഖബ്ര്‍ സിയാറത്ത് നടക്കും.

ആഗസ്ത് 14ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അശ്രഫ് അസ്സഖാഫ് മഞ്ഞംപാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഹാരിസ് ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സി.എന്‍ ജാഫര്‍ സന്ദേശ പ്രഭാഷണവും പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണവും നടത്തും.
അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഹാജി അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രമുഖ വ്യവസായി ഇബ്രാഹിം ഹാജി മദ്ക്കം മുഖ്യാതിഥിയായി സംബന്ധിക്കും. ഹസൈനാര്‍ മിസ് ബാഹി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക, കരീം ജൗഹരി ഗാളിമുഖ എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് 6 സെക്ടറില്‍ നിന്നും വിവിധ ക്യാമ്പസുകളില്‍ നിന്നുമായി ആറോളം സെഷനുകളിലായി അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന മത്സര പരിപാടികള്‍ക്ക് വേദി ഉണരും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, യു.പി .എസ് അലവിക്കോയ തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് മുഹമ്മദ് അസ്സഖാഫ് മഞ്ഞംപാറ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും. ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, റഹീം സഖാഫി ചിപ്പാര്‍ , റഫീഖ് സഅദി ദേലംപാടി എന്നിവര്‍ പ്രഭാഷണം നടത്തും. ഫാറൂഖ് കുബണൂര്‍, സിദ്ധീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍ , ഇല്യാസ് കൊറ്റുമ്പ, റസ്സാഖ് സഖാഫി പള്ളംങ്കോട്, അശ്രഫ് മൗലവി തുപ്പകല്‍, അബ്ദു റഹന്മാന്‍ സഅദി പള്ളപ്പാടി, ബഷീര്‍ സഖാഫി കൊല്യം, ആബിദ് നഈമി ബെളിഞ്ച, അസ്ലം അഡൂര്‍, സമീര്‍ പള്ളത്തൂര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറയും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി എടോണി, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ സഅദി, അബ്ദു റഹ്മാന്‍ സഖാഫി, സുലൈമാന്‍ ഹാജി, ഇബ്രാഹിം ഹാജി മദ്ക്കം പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved