Latest News :
Home » » ബദരിയ്യ മജ്‌ലിസും അബ്ദുള്ളാഹില്‍ ഹദ്ദാദ് തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച തുടങ്ങും

ബദരിയ്യ മജ്‌ലിസും അബ്ദുള്ളാഹില്‍ ഹദ്ദാദ് തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച തുടങ്ങും

Written By Muhimmath News on Wednesday, 10 August 2016 | 21:34

ചൗകി: തിരു നബി (സ) യുടെ പൗത്രനും മുജദ്ദിദും ഹദ്ദാദ് റാത്തീബിന്റെ ശൈഖുമായ അസയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് മുന്നൂറ്റി അഞ്ചാം ആണ്ട് നേര്‍ച്ചയ്ക്കും മാസാന്ത ബദ്രിയ്യ മജ്‌ലിസിനും വെള്ളിയാഴ്ച തുടക്കമാകും.

വെള്ളിയഴ്ച വൈകുന്നേരം 5 മണി യ്ക്ക് ബദ്രിയ്യ മജ് ലിസ് ആരംഭിക്കും. സുലൈമാന്‍ സഖാഫി ദേശാങ്കുളം പ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ മജ്‌ലിസിനും ദുആ മജ് ലിസിനും നേതൃത്വം നല്‍കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആണ്ട് നേര്‍ച്ച ആരംഭിക്കും ഖത്മുല്‍ ഖുര്‍ആനിന് ഖതീബ് ഉസ്മാന്‍ മുസല്യാര്‍ നേത്യത്വം നല്‍കും. തുടര്‍ന്ന് ഹാജിമാര്‍ക്കുള യാത്രയയപ്പും പ്രാര്‍ത്ഥന സംഗമവും നടക്കും. തുടര്‍ന്ന് നടക്കുന്ന വിര്‍ദുല്ലതീഫിന് ഉസ്മാന്‍ സഖാഫി പട്ടോരി നേതൃത്വം നല്‍കും. ഹദ്ദാദ് മൗലീദിന് ബദ്രിയ മുദരിസ് മുസ്ഥഫ ബാഖവി മലപ്പുറവും ഹദ്ദാദ് റാതീബിന് ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് ഖതീബ്ഉസ്മാന്‍ മുസ്ല്യാരും നേതൃത്വം നല്‍കും.

ഹദ്ദാദ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ യുവ പ്രഭാഷകനും ഈജിപ്തിലെ അല്‍ അസ്ഹര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും. സമാപന കുട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അബദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാജി അമീറലി ചൂരി, സഈദ് സഅദി കെ.എം ,ഹകീം മഠം, സ്വാദിഖ് സഖാഫി പേരാല്‍, മൊയ്തു കെ.എം, സിദ്ധിഖ് സഅദി ബജ്ജ, ഇഖ്ബാല്‍ ഫാളിലി, ലതീഫ് കടമ്പാര്‍, റഹീം അരിമല, തുടങ്ങിയവര്‍ സംബന്ധിക്കും. തബറുക് വിതരണത്തോടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved