Latest News :
Home » , » ഹജ്ജിന് പോകാന്‍ ബാലകൃഷ്ണപിള്ള നല്‍കിയ പണം മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി

ഹജ്ജിന് പോകാന്‍ ബാലകൃഷ്ണപിള്ള നല്‍കിയ പണം മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി

Written By Muhimmath News on Tuesday, 16 August 2016 | 22:09

കൊല്ലം: ഹജ്ജിനു പോകാന്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ 65,000 രൂപ തിരിച്ചു നല്‍കിയതായി കൊട്ടാരക്കര സ്വദേശി. കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്. സുബൈര്‍ മൗലവിയാണ് പണം തിരികെ നല്‍കിയത്.

പള്ളികളില്‍ ബാങ്ക് വിളിക്കെതിരെ നടത്തിയ വിവാദപരമായ പ്രസ്താവനയെ കുറിച്ച് വിശദീകരിക്കാന്‍ പിള്ള നടത്തിയ പത്രസമ്മേളനത്തില്‍ ഹജ്ജിന് പോകാന്‍ തനിക്ക് പണം നല്‍കിയ കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം അദ്ദേഹം അനുസ്മരിച്ചത്. തന്റെ പേരു പറയാതെയാണ് പണം നല്‍കിയ കാര്യം പറഞ്ഞിരുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നുവെന്ന് മൗലവി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved