Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് അട്ടിമറിച്ചെന്നും അതിനാല്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്.പി സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതിയില്‍ സുകേശന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേസ് ഡയറിയില്‍ മാണിക്ക് അനുകൂലമായി ചില മാറ്റങ്ങള്‍ വരുത്താന്‍ ശങ്കര്‍ റെഡ്ഡി തന്നെ നിര്‍ബന്ധിച്ചു. ബാര്‍ കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലന്‍സിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് എസ്.പി സുകേശന്‍ ശങ്കര്‍ റെഡ്ഡിക്കു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടു പരിശോധിച്ച ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു.

ബാര്‍ ഉടമകളുടെ മൊഴിയുടെ ചില ഭാഗങ്ങളും ബിജു രമേശിന്റെ ശബ്ദരേഖയിലെ ഭാഗങ്ങളില്‍ ചിലതു തിരുത്താനുമാണ് ആവശ്യപ്പെട്ടത്. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കേസ് ഡയറിയില്‍ അത്തരം മാറ്റങ്ങള്‍ വരുത്തിയതായും സുകേശന്‍ കോടതിയെ അറിയിച്ചിരുന്നു.
മാറ്റങ്ങള്‍ വരുത്തിയത് ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് കേസ് ഡയറിയുടെ അവസാന ഭാഗത്ത് സുകേശന്‍ എഴുതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കെ.എം മാണി ഇരുമുന്നണികളില്‍ നിന്നും അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍. 

നേരത്തെ മാണിക്കെതിരെ അന്വേഷണം വന്നപ്പോള്‍ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ അവരുടെ പിന്തുണ കെ.എം മാണിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മാണിയ്ക്കും കേരളാ കോണ്‍ഗ്രസിനും വലിയൊരു പ്രതിസന്ധിയാവും ഈ കോടതി ഉത്തരവെന്ന കാര്യത്തില്‍ സംശയമില്ല.

Leave A Reply