Latest News :
Home » , , , , » ഹജ്ജ് കര്‍മ്മം സുന്നികള്‍ക്ക് അവകാശപ്പെട്ടത് -ബായാര്‍ തങ്ങള്‍

ഹജ്ജ് കര്‍മ്മം സുന്നികള്‍ക്ക് അവകാശപ്പെട്ടത് -ബായാര്‍ തങ്ങള്‍

Written By Muhimmath News on Saturday, 20 August 2016 | 12:09

ബായാര്‍: സച്ചരിതരായ മുന്‍ഗാമികളായ മഹാന്മാരെ ആദരിക്കുന്ന സുന്നികള്‍ക്ക് മാത്രമെ ഹജ്ജിന് അവകാശമുള്ളുവെന്നും അവരെ തള്ളിപ്പറയുന്ന പുത്തനാശയക്കാര്‍ക്ക് ഹജ്ജിന് അവകാശമില്ലെന്നും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി പ്രസ്താവിച്ചു.



ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധ ഹജ്ജ്കര്‍മ്മം മുഴുവനും മുന്‍ഗാമികളെ ആദരിക്കലും അനുസ്മരിക്കലും മാത്രമാണ്. അവയെല്ലാം പുണ്യമാണെന്ന് വിശ്വസിക്കുന്നവരാണ് സുന്നികള്‍. അവയെല്ലാം അനിസ്ലാമികമാണെന്ന് ആശയം ഉള്‍ക്കൊള്ളുന്നവരും പ്രചരിപ്പിക്കുന്നവരുമാണ് പുത്തനാശയക്കാര്‍ എന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ബായാര്‍ മുജമ്മഅ് മാസാന്ത മജ്‌ലിസിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹംസ മിസ്ബാഹി ഓട്ടപടവ് ഉല്‍ബോധനം നടത്തി. മുജമ്മഅ് ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് വിദ്ധ്യര്‍ത്ഥികള്‍ പുറത്തിക്കിയ അന്നസീഹ ബുള്ളറ്റിന് പ്രകാശനം അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അല്‍ മദീന, മുനീര്‍ ഹാജി സീലാന്റിന് നല്‍കി നിര്‍വ്വഹിച്ചു. ജൂനിയര്‍ ദഅ്‌വ വിദ്യാര്‍ത്ഥകള്‍ പുറത്തിറക്കിയ കൈഎഴുത്ത് മാസിക പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ദുബൈ സന്‍മാര്‍ക്കൊ അബ്ദുല്ലത്വീഫ് ഹാജിക്ക് നല്‍കി പ്രഖാശനം ചെയ്തു. 

ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, അബൂബക്കര്‍ ഫൈസി പെറുവായി, മഹ്മൂദ് മുസ്ലിയാര്‍ എടപ്പലം, മഹ്മൂദ് മുസ്ലിയാര്‍ വാലമുണ്ടവ്, അബ്ദുല്‍റഷീദ് സഖാഫി പത്തപ്പിരിയം, ഉമര്‍ സഖാഫി മുഹിമ്മാത്ത്, കെ പി അബ്ദുല്ല ഹാജി കൊടിയമ്മ, സിദ്ദീഖ് ഹാജി മംഗലാപുരം, ബദ്‌റുദ്ദീന്‍ ഹാജി, ഇബ്രാഹിം മദനി മദീന, അബ്ദുല്‍ നാസര്‍ ബഹ്‌റൈന്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved