16 കിലോ കഞ്ചാവുമായി ബേക്കല്‍ സ്വദേശികള്‍ പിടിയില്‍
കാഞ്ഞങ്ങാട്: ബൈക്കില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി ബേക്കല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ കാഞ്ഞങ്ങാട്ട് പോലീസ് പിടിയിലായി. ബേക്കല്‍ സ്വദേശികളായ സിദ്ദിഖ് (21), ഷാഹുല്‍ (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ നിത്യാനന്ദ പോളീടെക്നിക്കിന് സമീപത്തുനിന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
നാട്ടുകാര്നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘമെത്തിയാണ് സിദ്ദിഖിനേയും ഷാഹുലിനേയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ 16 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 ഇ 9834 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment