Latest News :
Home » , , » സ്മാര്‍ട്ട് ലൈഫ്: തര്‍ബിയ സംഘടിപ്പിച്ചു

സ്മാര്‍ട്ട് ലൈഫ്: തര്‍ബിയ സംഘടിപ്പിച്ചു

Written By Muhimmath News on Friday, 19 August 2016 | 10:51

ദുബായ്: ദാറുല്‍ ഹുദാ ബെള്ളാരെ ദുബായ് കമ്മിറ്റി മൂന്നു മാസത്തിലൊരിക്കല്‍ നടത്തിവരുന്ന സ്മാര്‍ട്ട് ലൈഫ് ഇസ്ലാമിക് പഠനക്യാമ്പ് രണ്ടാം തര്‍ബിയ ബര്‍ദുബൈ കെ സി എഫ് സെന്ററില്‍ നടത്തി. ഇബ്രാഹിം സഖാഫി കെദുംപാടി സുന്നത്ത് നിസ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രസംഗിച്ചു.

സുന്നത്ത് നിസ്‌കാരങ്ങളെകൊണ്ടാണ് ഫര്‍ള് നിസ്‌കാരത്തിലുള്ള ന്യൂനതകള്‍ പരിഹരിക്കുക, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വേണ്ടി സുന്നത്ത് നിസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുക, പരലോകത്ത് ചെല്ലുന്ന അവസരത്തില്‍ മറന്നു നഷ്ടപ്പെട്ട നിസ്‌കാരമുണ്ടെങ്കില്‍ അല്ലാഹുവിന്റെ ഔദാര്യമായി സുന്നത്ത് നിസ്‌കാരം കൊണ്ട് പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം സദസിനെ ഓര്‍മ്മപ്പെടുത്തി.



ദുബായ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ്കുഞ്ഞി ഹാജി മേനാള അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ അബ്ദുല്‍ അസീസ് അഹ്‌സനി ഇന്ദ്രാജെ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന മാസാന്ത സ്വലാത്ത് ഹല്‍ഖക്കും ദുആ മജ്‌ലിസിനും ഇബ്‌റാഹിം സഖാഫി കെദുംപാടി നേതൃത്വം നല്‍കി. സൈനുദ്ദീന്‍ ഹാജി ബെള്ളാരെ, മുസ്തഫ ഹാജി ബെളിയാര്‍, അബ്ബാസ് മിസ്ബാഹി പ്രസംഗിച്ചു. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved