Latest News :
Home » , » നെഹ്‌റു മുതല്‍ മോദി വരെ കാശ്മീര്‍ ഇന്ത്യയുടെ പിഴവ് തന്നെ: മെഹ്ബൂബ

നെഹ്‌റു മുതല്‍ മോദി വരെ കാശ്മീര്‍ ഇന്ത്യയുടെ പിഴവ് തന്നെ: മെഹ്ബൂബ

Written By Muhimmath News on Tuesday, 16 August 2016 | 12:37

ജമ്മു: ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലം വരെ കാശ്മീര്‍ രാജ്യത്തിന്റെ തീരാപ്രശ്‌നമായി തന്നെ തുടരുകയാണെന്നും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈകോര്‍ക്കണമെന്നും കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു. ശ്രീനഗറില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു മന്ത്രി.


പരസ്പരമുള്ള കൂടിക്കാഴ്ചകളാണ് ജനാധിപത്യത്തിന്റെ പ്രധാനമായ ഭാഗം. പല പ്രശ്‌നങ്ങളും പരിഹരിച്ച നാം എന്തുകൊണ്ട് കാശ്മീര്‍ പ്രശ്‌നത്തില്‍ പരാജയപ്പെടുന്നതെന്നും മഹ്ബൂബ ചോദിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ നിന്ന് നമുക്കൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് നിന്നും നമുക്കത് കണ്ടെത്താന്‍ സാധിക്കില്ല. വാജ്‌പോയ്‌യുടെ കാലത്ത് പൂര്‍ണമാവാതിരുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ നരേന്ദ്രമോദിയുടെ കാലത്ത് നമുക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് നാം പ്രതീക്ഷിക്കുന്നുവെന്നും മഹ്ബൂബ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved