Latest News :
Home » » പടന്നക്കടപ്പുറം സ്‌കൂളില്‍ വിദ്യാര്‍ഥി സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്

പടന്നക്കടപ്പുറം സ്‌കൂളില്‍ വിദ്യാര്‍ഥി സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 17 August 2016 | 11:53

പടന്ന: പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘട്ടനം. എംഎസ്എഫ് പ്രവര്‍ത്തകരായ എല്‍.കെ. ആത്തിഫ്(15), ടി.കെ ഹസന്‍(15) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎസ്എഫ് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നാണ് എംഎസ്എഫ് നേതൃത്വം ആരോപിക്കുന്നത്. 

ഇക്കഴിഞ്ഞ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ക്കായി്യീൗവേ ഹലമഴൗലരുന്നു ഇവിടെ വിജയം. സ്വാതന്ത്യ്രദിനത്തില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയ എല്‍.കെ. ആത്തിഫിനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇതില്‍ പ്രതിഷേധിച്ചു എംഎസ്എഫ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ പ്രകടനത്തിനു നേരെ വീണ്ടും അക്രമം നടത്തുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

 അതേ സമയം എസ്എഫ്‌ഐ.പ്രവര്‍ത്തകരെ ഒരു സംഘം എംഎസ്എഫുകാര്‍ അക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ.നേതൃത്വം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved