Latest News :
Home » , » ആനച്ചാല്‍ സ്വലാത്ത് മജ്‌ലിസിന് പ്രൗഢ സമാപനം

ആനച്ചാല്‍ സ്വലാത്ത് മജ്‌ലിസിന് പ്രൗഢ സമാപനം

Written By Muhimmath News on Saturday, 20 August 2016 | 10:30

കോട്ടപ്പുറം: ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ പ്രതിമാസം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും പ്രൗഢമായ സമാപനം. അസ്സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ ബുഖാരി വളപട്ടണം നേതൃത്വം നല്‍കി. അബ്ദുല്‍ റഹ് മാന്‍ അശ്‌റഫി  ഉല്‍ബോധനം നടത്തി. 

ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല, ജാബീര്‍ സഖാഫി കോടംപുഴ, എം വി എ സിദ്ധീഖ് മൗലവി, സിദ്ദീഖ് സഖാഫിഫലാഹ് നഗര്‍, ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി ഹാജി, ടി പി മഹ്മൂദ് ഹാജി ആനച്ചാല്‍ സംബന്ധിച്ചു .ഹജ്ജിന് പോകുന്നവര്‍ക്ക് യാത്ര യപ്പ് നല്‍കി. 

ദുരിതങ്ങളനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന മജ്‌ലിസ് ആത്മീയ ചൈതന്യം കൊണ്ടും ജന പന്കാളിത്തം കൊണ്ടും ശ്രദ്ധ  നേടുകയാണ്. ആത്മീയ തേജസ്വി കുറാ തങ്ങള്‍ സ്ഥാപിച്ച മജ് ലിസ് എല്ലാ ഇംഗ്ലീഷ് മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നടന്നു വരുന്നത്. പ്രാര്‍ത്ഥനാ സംഗമത്തിന് സ്ഥാപന സെക്രട്ടറി എ.പി അബ്ദുള്ള സ്വാഗതവും ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved