Latest News :
Home » » മൂന്ന് വര്‍ഷം മുമ്പ് സുഹൃത്തിന്റെ ബൈക്കുമായി മുങ്ങിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മൂന്ന് വര്‍ഷം മുമ്പ് സുഹൃത്തിന്റെ ബൈക്കുമായി മുങ്ങിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 12 August 2016 | 19:50

വെള്ളരിക്കുണ്ട്: സുഹൃത്തിന്റെ ബൈക്കുമായി മൂന്ന് വര്‍ഷം മുമ്പ് മുങ്ങിയ ബസ് ഡ്രൈവര്‍ പോലീസ് പിടിയിലായി.
മാലോത്ത് താമസിച്ച് വന്നിരുന്ന ബസ് ഡ്രൈവര്‍ കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ മാളിയാക്കാലിലെ വിജയന്റെ മകന്‍ എം പി ബിനു(35)വിനെയാണ് വെള്ളരിക്കുണ്ട് എസ് ഐ രമണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2014 ലാണ് സുഹൃത്ത് മാലോം ആനമഞ്ഞളിലെ ജോമോന്റെ ബൈക്കുമായി ബിനു മുങ്ങിയത്.

നേരത്തെ ബസ് ഡ്രൈവറായി ജോലി നോക്കിയ ബിനുവിനെ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടില്‍ എത്തിയതറിഞ്ഞ് പോലീസ് വലയില്‍ വീഴ്ത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയിലുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കാന്‍ ബൈക്ക് പണയം വെച്ചതായി ബിനു മൊഴി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved