Latest News :
Home » , » വിവാദ പ്രസംഗം: ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ കേസ്

വിവാദ പ്രസംഗം: ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ കേസ്

Written By Muhimmath News on Thursday, 4 August 2016 | 19:56



കൊല്ലം: പത്തനാപുരത്തെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ കേസ്. പിള്ളക്കെതിരേ കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്.പിക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തിയതിന് 163 (എ) പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷണം നടത്തിയ പുനലൂര്‍ ഡിവൈ.എസ്.പി ഇന്ന് റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 37 മിനിറ്റുള്ള പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രസംഗത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പി ഷാനവാസിന്റെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.

ജൂലൈ 31ന് പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. 'തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ െ്രെകസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ എന്നായിരുന്നു പിള്ളയുടെ പ്രസംഗം.

എന്നാല്‍, പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved