Latest News :
Home » » നിധിവാഗ്ദാനം ചെയ്ത് മൂന്നുലക്ഷം തട്ടിയ കേസ്: വ്യാജ സന്യാസിയെ വെറുതെ വി

നിധിവാഗ്ദാനം ചെയ്ത് മൂന്നുലക്ഷം തട്ടിയ കേസ്: വ്യാജ സന്യാസിയെ വെറുതെ വി

Written By Muhimmath News on Monday, 29 August 2016 | 10:31

കാസര്‍കോട്: വീടിനടിയിലുളള 30 ലക്ഷം രുപയുടെ നിധിശേഖരം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മുന്നുലക്ഷം രുപ തട്ടിയെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കര്‍ണാടക ഉളളാള്‍ സ്വദേശി ജഗന്നാഥ ജോഷി എന്ന സ്വാമി ജഗന്നാഥനെയാണ് കോടതി വിട്ടയച്ചത്. 

കുമ്പള കോയിപ്പാടി ഷെഡിക്കാവിലെ സി.പി.അബുബക്കറാണ് പരാതിക്കാരന്‍. 2005 ല്‍ തന്റെ വീട്ടിനടിയില്‍ 30 ലക്ഷം രുപയുടെ നിധി ഉണ്െടന്ന് മന്ത്രവാദി പ്രലോഭിപ്പിച്ചു. അതവിടെയിരുന്നാല്‍ വീട്ടുകാര്‍ക്ക് ദോഷകമാണെന്നും മുന്നുലക്ഷം രുപ നല്‍കിയാല്‍ നിധി എടുത്തുതരാമെന്നും മന്ത്രവാദി അബുബക്കറിന് ഉറപ്പു കൊടുത്തു.അതിന്റെ അടിസ്ഥാനത്തില്‍ അബുബക്കര്‍ പണം കൊടുത്തു. എന്നാല്‍ നിധി എടുത്തുകൊടുത്തില്ല. അബുബക്കര്‍ കൊടുത്ത പണം ആവശ്യപ്പെട്ടെങ്കിലും വധഭീഷണി ഉയര്‍ത്തുകയും ചെയ്‌തെന്ന പരാതിയില്‍ കോടതിയെ സമീപിക്കുകയുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved