Latest News :
Home » » ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

ചെരുമ്പ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

Written By Muhimmath News on Tuesday, 30 August 2016 | 19:28

പെരിയാട്ടടുക്കം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചെരുമ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസാന്തം നടന്നു വരുന്ന ബദ്ര്‍ മൗലിദ് സദസ്സ് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സെപ്തംബര്‍ 2 വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരനന്തരം പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും.

സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ബദ്ര്‍ മൗലിദ് സദസ്സിന് സയ്യിദ് ഇസ്മയില്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങള്‍ കുണിയ നേതൃത്വം നല്‍കും. എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ഉദ്‌ബോധനം നടത്തും. കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി സി പി അബ്ദുല്ല ഹാജി ചെരുമ്പ, അശ്‌റഫ് മൗലവി തൊണ്ടോളി , നൂറുദ്ദീന്‍ മുസ്ലിയാര്‍ നാലക്കര, ബാദുഷ മിസ്ബാഹി, എം ജി അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റഹീം അല്‍മദീന, സി എച്ച് അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റസാഖ് പള്ളാരം, ആഷിഖ് തൊണ്ടോളി, ഹബീബ് ചെരുമ്പ, നൂറുദ്ദീന്‍, യൂനുസ്, ഹാശിര്‍ പള്ളാരം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved