Latest News :
Home » » സിഐടിയു ജില്ലാസമ്മേളനം: സംഘാടകസമിതിയായി

സിഐടിയു ജില്ലാസമ്മേളനം: സംഘാടകസമിതിയായി

Written By Muhimmath News on Wednesday, 10 August 2016 | 11:32

കാസര്‍കോട്: സെപ്തംബര്‍ 19, 20 തിയതികളില്‍ കാസര്‍കോട് ചേരുന്ന സിഐടിയു ജില്ലാസമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി പി രാഘവന്‍, എം രാജഗോപാലന്‍ എംഎല്‍എ, കെ ചന്ദ്രശേഖരന്‍, സി കെ അശോക്കുമാര്‍, പി പി ശ്യാമളാദേവി, കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. ടി കെ രാജന്‍ സ്വാഗതം പറഞ്ഞു.

സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും ടി കെ രാജന്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. 


പി കരുണാകരന്‍ എംപി, കെ പി സതീഷ്ചന്ദ്രന്‍, എ കെ നാരായണന്‍, പി രാഘവന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മറ്റ് ഭാരവാഹികള്‍: സി എച്ച് കുഞ്ഞമ്പു (ചെയര്‍മാന്‍), മുഹമ്മദ് ഹനീഫ്, എ ജി നായര്‍, എം സുമതി, എം രാമന്‍, എ പവിത്രന്‍, പി പി ശ്യാമളാദേവി, സി കെ അശോക്കുമാര്‍, കെ ജയകുമാര്‍ (വൈസ് ചെയര്‍മാന്‍), ടി കെ രാജന്‍ (ജനറല്‍ കണ്‍വീനര്‍), കെ ഭാസ്‌കരന്‍ (കണ്‍വീനര്‍), ടി എം എ കരീം, എ നാരായണന്‍, പി ദാമോദരന്‍, പി വി കുഞ്ഞമ്പു, പി ജാനകി, കെ രവീന്ദ്രന്‍, വി സി മാധവന്‍, കെ വി ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, പി ശിവപ്രസാദ്, ഗിരികൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍), യു തമ്പാന്‍ നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിവിധ സബ്കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved