Latest News :
Home » » ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 11.4 ലക്ഷം രൂപ നഷ്ടപരിഹാരം

ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 11.4 ലക്ഷം രൂപ നഷ്ടപരിഹാരം

Written By Muhimmath News on Wednesday, 24 August 2016 | 13:07

കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 11,44,186 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. 

അഡീ. വാഹനാപകട തര്‍ക്കപരിഹാര കോടതി (മൂന്ന്) യുടേതാണ് വിധി. മഞ്ചേശ്വരം ആനക്കല്‍ കൊടലമുഗറുവിലെ അബ്ദുല്‍സലാമി(19)ന്റെ ആശ്രിതര്‍ക്കാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹൊസങ്കടി ബ്രാഞ്ച് നഷ്ടപരിഹാരം നല്‍കേണ്ടത്. 

2013 മാര്‍ച്ച് 11ന് അബ്ദുല്‍സലാം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചായിരുന്നു അപകടം. ഗുരുതരനിലയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 20നാണ് മരിച്ചത്. 
ഉപ്പ ഇബ്രാഹിം, ഉമ്മ ആയിഷ എന്നിവര്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved