Latest News :
Home » » എസ്എന്‍ പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

എസ്എന്‍ പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

Written By Muhimmath News on Friday, 19 August 2016 | 12:23

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും എബിവിപി ജില്ലാ ജോ. കണ്‍വീനറുമായ രാജപുരത്തെ ശ്രീഹരി (21), കോളജിലെ എന്‍എസ്എസ് വൊളന്റിയര്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ പ്രണവ് (20) എന്നിവര്‍ക്കു പരുക്കേറ്റു.

രക്ഷാബന്ധന്‍ നടത്താനുള്ള തയാറെടുപ്പിനിടെയാണു പ്രണവിനെ ആക്രമിച്ചതെന്ന് എബിവിപി ആരോപിച്ചു. എന്നാല്‍ കോളേജില്‍ എന്‍എസ്എസ് നേതൃത്വത്തില്‍ നടത്തിയ പരിപാടി നവമാധ്യമങ്ങളില്‍ എബിവിപിയുടേതാണെന്ന രീതിയില്‍ പ്രചരിപ്പിച്ചതിനു പ്രണവ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയ വിരോധത്തില്‍ എബിവിപിയാണ് അക്രമം നടത്തിയതെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved