Latest News :
Home » » വാഹനങ്ങളുടെ ശവപറമ്പിനെതിരെ മന്ത്രിക്ക് നിവേദനം നല്‍കി

വാഹനങ്ങളുടെ ശവപറമ്പിനെതിരെ മന്ത്രിക്ക് നിവേദനം നല്‍കി

Written By Muhimmath News on Monday, 1 August 2016 | 20:42



ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ പ്രദേശത്ത് വിവിധ പോലീസ്സ്‌റ്റേഷനുകളില്‍ നിന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് മൂലം വിദ്യാര്‍ത്തികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്നും ഇത് എത്രയുംവേഗം ഇവിടെനിന്നും എടുത്തുമാറ്റി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍ക്ക് വേണ്ടി ഈ പറയപ്പെടുന്ന സ്ഥലം ഉപയോഗപ്രദമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചട്ടഞ്ചാല്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, കണ്‍വീനര്‍ കണ്ടത്തില്‍ അബൂബക്കര്‍, സിദ്ദിഖ് സെലക്ഷന്‍ ,സാദിഖ് ആലംബാടി ,സിദ്ദിഖ് കുന്നാര എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved