Latest News :
Home » , , , , » യുവതിയുടെ മതംമാറ്റം; മഞ്ചേരിയിലെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

യുവതിയുടെ മതംമാറ്റം; മഞ്ചേരിയിലെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

Written By Muhimmath News on Wednesday, 24 August 2016 | 12:56

കൊച്ചി: ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി മതപഠനത്തിനെത്തിയ ബിഎച്ച്എംഎസ് ബിരുദധാരിയായ പെണ്‍കുട്ടിയെ താമസിപ്പിച്ച മഞ്ചേരിയിലെ സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.  

സ്ഥാപനം മകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് ഹരജിയിലാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ എറണാകുളത്തെ എസ്എന്‍വി സദനം ഹോസ്റ്റലിലേക്ക് അയച്ചു. ഹോസ്റ്റലില്‍ മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയുമായി ആശയവിനിമയം നടത്താം. മറ്റാരുമായി ആശയവിനിമയം നടത്താനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.  മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടി തനിക്ക് മാതാപിതാക്കളോടൊപ്പം പോവേണ്ടെന്നും അവര്‍ തന്റെ വിശ്വാസത്തിന് എതിരാണെന്നും കോടതിയെ ബോധിപ്പിച്ചു. 

ഇസ്‌ലാം സ്വീകരിച്ച പെണ്‍കുട്ടിക്ക് ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം അനുസരിച്ചാണ് സത്യസരണിയില്‍ മതപഠന സൗകര്യം നല്‍കിയത്. മറ്റു ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved