Latest News :
Home » , , » ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: തളങ്കര സ്വദേശിയടക്കം 6 പേര്‍ പിടിയില്‍; രണ്ടുപേര്‍ പിടിയിലായത് കാസര്‍കോട്ട് നിന്ന്

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: തളങ്കര സ്വദേശിയടക്കം 6 പേര്‍ പിടിയില്‍; രണ്ടുപേര്‍ പിടിയിലായത് കാസര്‍കോട്ട് നിന്ന്

Written By Muhimmath News on Saturday, 13 August 2016 | 11:53

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടില് നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ ആറു പേര്‍ പുണെയിലും കാസര്‍കോടുമായി പിടിയില്‍. കാസര്‍കോട് തളങ്കര സ്വദേശി നുഅ്മാന്‍ (24) ഉള്‍പ്പെടെ നാലു പേര്‍ പുണെയിലും കര്‍ണാടക വിട്‌ല സ്വദേശികളായ ബി.ബഷീര്‍, എന്‍.ഹംസ എന്നിവര്‍ കാസര്‍കോട്ടുമാണ് പിടിയിലായത്.

പുണെയില്‍ പിടിയിലായ സംഘത്തിന്റെ പക്കല്‍ നിന്നു വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണയന്ത്രം, ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പിംഗ് മെഷീന്‍, നൂറിലേറെ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട്ട് പിടിയിലായവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

ഇവരുടെ സംഘത്തില്‍പ്പെട്ട മുഹമ്മദ് സാബിദ് (29) കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന നുഅ്മാന്റെ നേതൃത്വത്തിലാണു തട്ടിപ്പു നടത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ നൂറിലേറെ ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved