Latest News :
Home » , , , » ടി കെ സീതി ഹാജി ചെമനാടിന്റെ മയ്യത്ത് ഖബറടക്കി

ടി കെ സീതി ഹാജി ചെമനാടിന്റെ മയ്യത്ത് ഖബറടക്കി

Written By Muhimmath News on Monday, 8 August 2016 | 10:00

ചെമനാട്: ഇന്നലെ നിര്യാതനായ ചെമനാട് ലേസ്യത്ത് ബദര്‍ മസ്ജിദ് സ്ഥാപകരിലൊരാളും 35 വര്‍ഷം അബൂദാബി ശഹാമ ഔഖാഫ് മസ്ജിദില്‍ ഉദ്യോഗസ്ഥനുമായിരുന്ന ചെമനാട് ലേസ്യത്ത് ടി കെ സീതി ഹാജി (78) യുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. 

ലേസ്യത്ത് സുന്നി സെന്റര്‍ ബദര്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 
ഞായറാഴ്ച  മകളുടെ ചൗക്കിയിലെ വീട്ടില്‍ ളുഹര്‍ നിസ്‌കാരത്തിനിടെയായിരുന്നു അന്ത്യം. 

കാസര്‍കോട് തുരുത്തിയിലെ പരേതനായ മുക്രി കുഞ്ഞാലിയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യമാര്‍: ക പി ഖദീജ കോലത്തൊട്ടി, പരേതയായ ഉമ്മു കുല്‍സൂം കരേക്കാട്. മക്കള്‍: മുജീബുറഹ്മാന്‍ (ദുബായ്), സുഹ്‌റ ടി എസ്, സൈനബ ടി എസ്, സ്വാബിറ ടി എസ്, ഫൗസിയ ടി എസ്, സല്‍മ ടി എസ്. മരുമക്കള്‍: അബ്ദുല്ല കെ കെ മാക്കോട്, ബീരാന്‍ നായന്മാര്‍മൂല, മുഹമ്മദ്കുഞ്ഞി കീഴൂര്‍, അശ്‌റഫ് എരിയാല്‍, ഇബ്‌റാഹിം ചെര്‍ക്കള, ലൈല കരേക്കാട്. 

സഹോദരങ്ങള്‍: ടി കെ അഹ്മദ് തുരുത്തി, ഉമ്മുസല്‍മ, പരേതരായ മുഹമ്മദ് മാണിമൂല, അബ്ദുല്ല പറങ്കിയ തുരുത്തി, അബ്ദുല്‍ ഖാദിര്‍ ബെദിര, അബൂബക്കര്‍ മരുതടുക്കം, ഖദീജ, ഉമ്മാലിയുമ്മ.  


നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, വര്‍ക്കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, ഷാനവാസ് പാദൂര്‍, എന്‍.എ. അബൂബക്കര്‍, സി എല്‍ ഹമീദ്തുടങ്ങിയവര്‍ അനുശോചിച്ചു. 




സീതിഹാജിയുടെ വിയോഗം: നഷ്ടമായത് ചെമനാടിന്റെ ആദര്‍ശ ശബ്ദം
ചെമനാട്: ഇന്നലെ വിടചൊല്ലിയ സീതി ഹാജി ചെമനാട് സുന്നി പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും എന്നും തണലായി നിന്ന ധീരതയുടെ പര്യായമായിരുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നപ്പോഴും സുന്നി ആദര്‍ശവഴിയില്‍ അടിയുറച്ചുനിന്ന് പണ്ഡിത മഹത്തുക്കള്‍ക്ക് പിന്തുണ നല്‍കി. 
ഗള്‍ഫിലെ ദീര്‍ഘകാലത്തെ ജോലിക്കിടയില്‍ ജാമിഅ സഅദിയ്യ അടക്കമുള്ള സുന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സ്ഥാപന പ്രചരണാര്‍ഥം ഗള്‍ഫിലെത്തുന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സ്ഥാപന പ്രചാരണത്തിനു ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കാനും സീതിഹാജി സമയം കണ്ടെത്തി. 

പ്രവാസ ജീവിതത്തിനിടയില്‍ സീതി ഹാജിയുടെ വലിയ സ്വപ്‌നമായിരുന്നു ചെമനാട്ട് പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രം വേണമെന്നത്. കാന്തപുരം ഉസ്താദുമായും എം എ ഉസ്താദുമായും പലവട്ടം ഈ കാര്യം ചര്‍ച്ച ചെയ്യുകയും തന്റെ സ്ഥലം പള്ളിക്കായി വഖ്ഫ് ചെയ്യുകയും ചെയ്തു.

ഈ സ്ഥലത്താണ് ജില്ലാ എസ് വൈ എസിന്റെ കീഴില്‍ കളനാട്ടെ ദീനിസ്‌നേഹിയുടെ സംഭാവനയില്‍ സുന്നി സെന്റര്‍ ബദര്‍ മസ്ജിദ് സ്ഥാപിതമായത്..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved